പ്രവാസിയെ ഫോണില്‍ വിളിച്ച് ഭീക്ഷണിപ്പെടുത്തിയ സംഭവം; കൊടി സുനിക്കെതിരെ കേസ്

തൃശൂര്‍: പ്രവാസിയെ ഫോണില്‍ വിളിച്ച് ഭീക്ഷണിപ്പെടുത്തിയ സംഭവത്തില്‍ കൊടി സുനിക്കെതിരേ പൊലീസ് കേസെടുത്തു. മജീദിന്റെ ഭാര്യ എ,.കെ. ഷബീന നല്‍കിയ പരാതിയിലാണ് കൊടുവള്ളി പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.

സുനിയുടെ ഭീക്ഷണി നിലനില്‍ക്കുന്നതിനാല്‍ തനിക്കും കുടുംബത്തിനും സംരക്ഷണം നല്‍കണമെന്ന് ഷബീന പരാതിയില്‍ അവശ്യപ്പെട്ടിരുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന കൊടി സുനി തന്നെ ഫോണില്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് മജീദ് ഖത്തര്‍ എംബസിക്കും പരാതി നല്‍കിയിരുന്നു.

Top