ദിലീപ് ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു

ദിലീപിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘കോടതിസമക്ഷം ബാലന്‍ വക്കീലിന്റെ’ ട്രെയിലര്‍ പുറത്തുവിട്ടു. വില്ലന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതിസമക്ഷം ബാലന്‍ വക്കീല്‍.

പാസഞ്ചര്‍ എന്ന ചിത്രത്തിന് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ദിലീപ് അഭിഭാഷകന്റെ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ സമൂഹമാധ്യമത്തില്‍ ശ്രദ്ധനേടിയിരുന്നു.

ദിലീപും ബി. ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. മംമ്ത മോഹന്‍ദാസ് ആണ് നായിക. പ്രിയ ആനന്ദും പ്രധാനകഥാപാത്രമായെത്തുന്നു. ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ചിത്രം ഫെബ്രുവരി 21ന് റിലീസ് ചെയ്യും

Top