‘ഒന്നും മിണ്ടാതെ’; കോടതി സമക്ഷം ബാലന്‍ വക്കീലിലെ പുതിയ ഗാനം പുറത്ത് വിട്ടു

ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ദിലീപിനെ നായകനാക്കി ഒരുക്കിയ പുതിയ ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ചിത്രത്തിലെ ‘ഒന്നും മിണ്ടാതെ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പുറത്ത് വിട്ടു.

ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗോപി സുന്ദര്‍ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് സാശ തിരുപ്പതി ആണ്. ചിത്രത്തില്‍ മംമ്ത മോഹന്‍ദാസായിരുന്നു ദിലീപിന്റെ നായികയായി എത്തിയത്.

Top