‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’; പുതിയ ചിത്രത്തിലെ ഡിലീറ്റ് ചെയ്ത ഭാഗം പുറത്ത് വിട്ട് ദിലീപ്

ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’. ഇപ്പോള്‍ ചിത്രത്തിലെ ഡിലീറ്റ് ചെയ്ത രംഗം പുറത്ത് വിട്ടിരിക്കുകയാണ് താരം. ലോകമെമ്പാടും കോളിളക്കം ശൃഷ്ടിച്ച മീ ടൂ ക്യാമ്പെയിനെ പരിഹസിക്കുന്ന രംഗമാണ് ദിലീപ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

https://www.facebook.com/ActorDileep/videos/258219255067124/

സിദ്ധിഖ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വീഡിയോ ആണ് ഇത്. ‘ബ്രീജീറ്റ് ഐ ലവ് യൂ എന്ന് സിദ്ധിഖിന്റെ കഥാപാത്രം പറയുമ്പോള്‍ മീ ടൂ എന്ന് കാമുകി തിരിച്ചുപറയുന്നത് കേട്ട് സിദ്ധിഖ് ഓടി രക്ഷപ്പെടുന്നതാണ് രംഗം. എന്നാല്‍ ഈ സീന്‍ എന്തുകൊണ്ടാണ് ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതെന്ന് വ്യക്തമല്ല.

Top