ബാലന്‍ വക്കീലായി ദിലീപ് ; ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കാണാം

ദിലീപിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ‘കോടതിസമക്ഷം ബാലന്‍ വക്കീല്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ദിലീപ് അഭിഭാഷകന്റെ വേഷത്തിലെത്തുന്ന പോസ്റ്ററും ടൈറ്റിലിനൊപ്പം പുറത്തിറക്കിയിട്ടുണ്ട്. ദിലീപിന്റെ പിറന്നാള്‍ ദിനത്തിലാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

വില്ലന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതിസമക്ഷം ബാലന്‍ വക്കീല്‍. ഇരുവരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. നേരത്തെ ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ആദ്യം നീതി എന്നാണ് ചിത്രത്തിന്റെ പേരെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ക്കാണ് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്.

പാസഞ്ചര്‍ എന്ന ചിത്രത്തിന് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ചിത്രീകരണം ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലായി പുരോഗമിക്കുകയാണ്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Top