കോ​ട​നാ​ട് എ​സ്റ്റേ​റ്റി​ൽ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; മ​ല​യാ​ളി ബി​ടെ​ക് വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ

arrest

കോയമ്പത്തൂര്‍: അന്തരിച്ച ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കോ​ട​നാ​ട് എ​സ്റ്റേ​റ്റി​ൽ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മ​ല​യാ​ളി ബി​ടെ​ക് വി​ദ്യാ​ർ​ഥി​യും പി​ടി​യി​ൽ. മ​ല​പ്പു​റം സ്വ​ദേ​ശി ബി​ജി​ത് ജോ​യി​യാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ കൊ​ല​പാ​ത​ക സം​ഘ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തേ​വ​രെ ഏ​ഴു മ​ല​യാ​ളി​ക​ൾ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ഇ​വ​രി​ൽ നാ​ലു​പേ​ർ മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളും മൂ​ന്നു​പേ​ർ തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളു​മാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടു​മ​ണി​യോ​ടെ​യാ​ണ് കോ​ട​നാ​ട് എ​സ്റ്റേ​റ്റി​ൽ മോ​ഷ​ണ ശ്ര​മ​മു​ണ്ടാ​യ​ത്. കാ​വ​ൽ​ക്കാ​ര​നാ​യ നേ​പ്പാ​ൾ സ്വ​ദേ​ശി ഓം ​ബ​ഹ​ദൂ​റി​നെ കു​ത്തി​ക്കൊ​ന്ന സം​ഘം മ​റ്റൊ​രു കാ​വ​ൽ​ക്കാ​ര​നാ​യ കി​ഷ​ൻ ബ​ഹ​ദൂ​റി​നെ​യും ആ​ക്ര​മി​ച്ചി​രു​ന്നു. സം​ഘ​ത്തി​ൽ പ​ത്തോ​ളം പേ​രു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന.

1992ലാ​ണ് ജ​യ​ല​ളി​ത ഈ ​എ​സ്റ്റേ​റ്റ് വാ​ങ്ങി​യ​ത്. ജ​യ​ല​ളി​ത മു​ഖ്യ​മ​ന്ത്രി ആയിരിക്കുമ്പോഴും അ​ല്ലാ​ത്ത​പ്പോ​ഴും ഒ​ഴി​വു​സ​മ​യ​ത്ത് കോ​ട​നാടെ​ത്തി വി​ശ്ര​മി​ക്കാ​റു​ണ്ടാ​യി​രു​ന്നു.

Top