കൊടകര കുഴല്‍പ്പണക്കേസ്; എല്‍ പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാറിനെ ഉള്‍പ്പെടെയുള്ള നേതാക്കളെ ഇന്ന് ചോദ്യം ചെയ്യും. പൊലീസ് ക്ലബ്ലില്‍ എത്തണമെന്ന് ചൂണ്ടിക്കാട്ടി പത്മകുമാറിന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.

ബിജെപിയുടെ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള നേതാവാണ് എല്‍. പത്മകുമാര്‍. കുഴല്‍പ്പണക്കേസ് പ്രതികളുമായി ബന്ധമുള്ളവരേയും ഇന്ന് ചോദ്യം ചെയ്യും. കുഴല്‍പ്പണം കൊണ്ടുപോയത് ആലപ്പുഴ ബിജെപി ഭാരവാഹികള്‍ക്ക് നല്‍കാനെന്ന് പൊലീസ് കണ്ടെത്തല്‍.

ധര്‍മ്മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് അടക്കമുള്ള ബിജെപി നേതാക്കളെ നേരത്തെ ചോദ്യം ചെയ്തിരുന്നു. കുഴല്‍പ്പണവുമായി ബിജെപിക്ക് പങ്കില്ലെന്നും പണം ബിജെപിയുടേതല്ലെന്നും അനീഷ് പറഞ്ഞിരുന്നു.

Top