കൊടകര കുഴല്‍പ്പണക്കേസ്: ചോദ്യംചെയ്യലിന് ഹാജരാകാന്‍ കെ. സുരേന്ദ്രന് നോട്ടീസ്

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പോലീസിന്റെ നേട്ടീസ്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശ്ശൂര്‍ പോലീസ് ക്ലബ്ബില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് കോഴിക്കോട്ടെ വീട്ടില്‍ നേരിട്ടെത്തി പോലീസ് സംഘം നോട്ടീസ് നല്‍കിയിരിക്കുന്നത്.

അതേസമയം, ചോദ്യംചെയ്യലിന് ഹാജരാകണോ എന്നത് അടക്കമുള്ള കാര്യങ്ങളില്‍ വരും ദിവസങ്ങളില്‍ തീരുമാനമെടുക്കുമെന്ന് കെ. സുരേന്ദ്രന്‍ പ്രതികരിച്ചു. മൂന്നരക്കോടിയോളം രൂപ കള്ളപ്പണമായി എത്തിയെന്നാണ് പൊലീസിന്റെ നിഗമനം. ഇതിന്റെ ഉറവിടം സംബന്ധിച്ചാണ് അന്വേഷണമെന്നാണ് പ്രാഥമിക വിവരം.

കവര്‍ച്ചപ്പണത്തില്‍ ഇതുവരെ 1.42 കോടി രൂപ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഒരു സ്ത്രീയുള്‍പ്പെടെ ഇരുപതിലധികം പേരാണ് സംഭവത്തില്‍ അറസ്റ്റിലായിട്ടുള്ളത്. യുവമോര്‍ച്ച മുന്‍ ട്രഷറര്‍ സുനില്‍നായിക്, വാഹനത്തിന്റെ ഡ്രൈവര്‍  ഷംജീര്‍ എന്നിവര്‍ അറസ്റ്റിലായവരിലുണ്ട്.

Top