കൊടകര കുഴല്‍പ്പണക്കേസ്; കെ സുരേന്ദ്രന്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകില്ല. നാളെ ഹാജരാകാന്‍ സാധിക്കില്ലെന്നും എന്ന് ഹാജരാവണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേസില്‍ ചൊവ്വാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാനായി അന്വേഷണ സംഘം സുരേന്ദ്രന്റെ വീട്ടിലെത്തി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച കാസര്‍കോട്ട് ബിജെപി സംസ്ഥാന നേതൃയോഗം ചേരുന്ന സാഹചര്യത്തില്‍ ഹാജരാകന്‍ സാധിച്ചേക്കില്ലെന്ന് സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു

എപ്പോള്‍ ഹാജരാകണമെന്ന് തീരുമാനിച്ചിട്ടില്ല. നോട്ടീസില്‍ പറഞ്ഞ ദിവസം ഹാജരാകണമെന്ന് നിയമമില്ല. ചൊവ്വാഴ്ച സംസ്ഥാന ഭാരവാഹിയോഗം തീരുമാനിച്ചിട്ടുണ്ടെന്നുമായിരുന്നു സുരേന്ദ്രന്‍ നേരത്തെ കോഴിക്കോട് പറഞ്ഞത്.

 

Top