കൊടകര കുഴല്‍പ്പണക്കേസ്; 15ാം പ്രതി അറസ്റ്റില്‍

കൊച്ചി: കൊടകര കുഴല്‍പ്പണ കേസില്‍ ഒളിവിലായിരുന്ന 15ാം പ്രതി അറസ്റ്റിലായി. കണ്ണൂര്‍ സ്വദേശി ഷിഗില്‍ ആണ് അറസ്റ്റിലായത്. ട്രിച്ചിയില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. കവര്‍ച്ചയില്‍ നേരിട്ട് പങ്കുള്ള പ്രതി ഒളിവില്‍ കഴിയവേ ആണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കയ്യില്‍ 10 ലക്ഷം ഉണ്ടന്നാണ് സൂചന.

കാറില്‍ മൂന്നരക്കോടിയുണ്ടായിരുന്നുവെന്ന് പണം കടത്തിയ ധര്‍മ്മരാജ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെയായി ഒന്നരക്കോടിയോളമാണ് കണ്ടെടുത്തത്. എഴുപത് ലക്ഷം രൂപയുടെ വിവിധ ഇടപാടുകള്‍ നടന്നതിന്റെ രേഖകള്‍ പ്രതികളെ ചോദ്യം ചെയ്തുള്ള അന്വേഷണത്തില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് കവര്‍ച്ചാ പണവുമായി ബന്ധപ്പെതല്ലെന്നാണ് കരുതുന്നത്. ബാക്കി പണം പൂര്‍ണമായും കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണ് പൊലീസുള്ളത്.

Top