കൊടകര കുഴല്‍പ്പണക്കേസ്: ഒരാള്‍കൂടി അറസ്റ്റില്‍

MONEY

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ മലപ്പുറം മങ്കട സ്വദേശി കല്ലിങ്ങല്‍ വീട്ടില്‍ സുല്‍ഫിക്കര്‍ അറസ്റ്റില്‍. കവര്‍ച്ചയിലും ഗൂഢാലോചനയിലും കവര്‍ച്ചമുതല്‍ ഒളിപ്പിച്ചതിലും സുല്‍ഫിക്കറിന് പങ്കുണ്ടെന്ന് കണ്ടെത്തിയാണ് അറസ്റ്റ്. കൂടാതെ കേസിലെ മുഖ്യപ്രതിയായ രഞ്ജിത്തിന്റെ വീട്ടില്‍നിന്ന് 9.5 പവന്‍ സ്വര്‍ണവും 12ാം പ്രതി ബഷീറിന്റെ രണ്ടാംഭാര്യയുടെ സുഹൃത്തിന്റെ പക്കല്‍നിന്ന് 50,000 രൂപയും കണ്ടെടുത്തു.

രഞ്ജിത്തിന്റെ ഭാര്യയും കേസിലെ കേസിലെ 20ാമത്തെ പ്രതിയുമായ ദീപ്തിയെ വീണ്ടും ചോദ്യംചെയ്തതിലാണ് കവര്‍ച്ചപ്പണമുപയോഗിച്ച് വാങ്ങിയ ഒമ്പതരപ്പവന്‍ സ്വര്‍ണം കോടാലിയിലെ വീട്ടില്‍നിന്ന് കണ്ടെടുത്തത്. ബഷീറിനെ ജയിലില്‍ ചോദ്യംചെയ്തതില്‍ മലപ്പുറം മമ്പാടുള്ള രണ്ടാംഭാര്യ ജമീലയ്ക്ക് നല്‍കിയിരുന്ന തുകയിലെ ഒരുഭാഗം 50,000 രൂപ ഇവരുടെ സുഹൃത്ത് നൗഷാദില്‍നിന്ന് കണ്ടെടുത്തു.

 

Top