കൊടകരയില്‍ കുഴല്‍പ്പണം കവര്‍ന്ന സംഭവം; പ്രതികളെ തിരിച്ചറിഞ്ഞു

തൃശ്ശൂര്‍: കൊടകരയില്‍ കുഴല്‍പ്പണം കവര്‍ന്ന സംഭവത്തില്‍ പത്ത് പ്രതികളെ തിരിച്ചറിഞ്ഞു. ഇവര്‍ തൃശ്ശൂര്‍, കണ്ണൂര്‍, ബെംഗളൂരു സ്വദേശികളാണെന്നാണ് വിവരം. ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്ന് തൃശ്ശൂര്‍ റൂറല്‍ പൊലീസ് സൂപ്രണ്ട് ജി പൂങ്കുഴലി പറഞ്ഞു.

ചാലക്കുടി ഡിവൈഎസ്പി ജിജിമോന് അന്വേഷണ ചുമതല കൈമാറി. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ച് കേസ് അന്വേഷിക്കും.

 

Top