കൊടകര കുഴല്‍പ്പണ കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാതെ ബിജെപി നേതാക്കള്‍

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ഇന്ന് ബിജെപി നേതാക്കള്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. ഹാജരാകാന്‍ കഴിയില്ലെന്ന വിവരം ഇവര്‍ അന്വേഷണ സംഘത്തെ അറിയിച്ചു. കൊടകരയില്‍ വ്യാജ വാഹനാപകടം സൃഷ്ടിച്ച് കാറില്‍ നിന്ന് മൂന്നരക്കോടി കവര്‍ന്ന സംഭവത്തില്‍ ബിജെപി സംസ്ഥാന നേതാക്കളോട് ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു.

ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശനും സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറിക്കും ആണ് നോട്ടീസ് നല്‍കിയത്. ചോദ്യം ചെയ്യലിന് വേണ്ടി മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം എത്തിയിരുന്നു. രണ്ട് ദിവസത്തെ സാവകാശം വേണമെന്നും തിരുവനന്തപുരത്ത് നിന്ന് ചോദ്യം ചെയ്യലിനായി എത്താന്‍ അസൗകര്യം ഉണ്ടെന്നുമാണ് നേതാക്കള്‍ അന്വേഷണ സംഘത്തെ അറിയിച്ചത്.

 

Top