കൊടകര കുഴല്‍പ്പണ കേസിലെ 15-ാം പ്രതിക്കായി അന്വേഷണം കര്‍ണാടകത്തിലേക്ക്

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കേസിലെ 15-ാം പ്രതിക്കായി അന്വേഷണം കര്‍ണാടകത്തിലേക്ക്. കണ്ണൂര്‍ സ്വദേശി ഷിഗില്‍ ബംഗ്ലുരൂവിലാണ് ഒളിവില്‍ കഴിയുന്നതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

പ്രതിയെ പിടികൂടാന്‍ അന്വേഷണ സംഘം കര്‍ണാടക പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. കവര്‍ച്ചാ പണത്തിലെ പത്ത് ലക്ഷം രൂപയാണ് ഷിഗിലിന്റ പക്കലുള്ളത്.

മൂന്ന് യുവാക്കള്‍ക്കൊപ്പം കാറിലാണ് ഷിഗില്‍ ചുറ്റിക്കറങ്ങുന്നതെന്നും ആശ്രമങ്ങള്‍ കേന്ദ്രീകരിച്ചാണ് താമസമെന്നും പൊലീസ് പറയുന്നു.

 

 

Top