കൊടകര കുഴല്‍പ്പണക്കേസ്; പണം നഷ്ടമായത് ആര്‍എസ്എസുകാരനെന്ന് പൊലീസ്

തൃശ്ശൂര്‍: കൊടകര കേസില്‍ പണം നഷ്ടമായത് ആര്‍എസ്എസുകാരനെന്ന് പൊലീസ്. പണം കൊടുത്ത ധര്‍മ്മരാജന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് റൂറല്‍ എസ്പി പറഞ്ഞു. പരാതിയില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ തുക പിടിച്ചെടുത്തിട്ടുണ്ടെന്നും പണം നല്‍കിയവരെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

പിടിയിലായ ശുക്കൂറില്‍ നിന്നും മുപ്പതിനായിരം രൂപയും ഐ ഫോണ്‍ ഉള്‍പ്പെടെ വാങ്ങിയ രേഖകള്‍ കണ്ടെടുത്തു. അതേസമയം, താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ തന്നെയെന്ന് ധര്‍മരാജ് പറഞ്ഞു.

ചെറുപ്പം മുതല്‍ ശാഖയില്‍ പോയ ആളാണ് താന്‍. ബിസിനസ് ആവശ്യത്തിന് കൊടുത്തുവിട്ട 25 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടതെന്നും ധര്‍മരാജ് പ്രതികരിച്ചു.

 

Top