കൊച്ചുവേളി-ബാനസ്വാടി ട്രെയിന്‍ സര്‍വീസിനൊരുങ്ങുന്നു ശനിയാഴ്ച ഫ്ളാഗ് ഓഫ് ചെയ്യും

train

തിരുവനന്തപുരം : കൊച്ചുവേളിയില്‍ നിന്ന് ബാനസ്വാടിയിലേക്ക് (ബാംഗളൂര്‍) പുതുതായി ആരംഭിക്കുന്ന കൊച്ചുവേളി- ബാനസ്വാടി – കൊച്ചുവേളി ദ്വൈവാര എക്സ്പ്രസ്സ് ട്രെയിന്‍ (നമ്ബര്‍ 16319/16320) ശനിയാഴ്ച (ഒക്ടോബര്‍ 20, 2018) രാവിലെ 11 മണിക്ക് തിരുവനന്തപുരം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഫ്ളാഗ് ഓഫ് ചെയ്യും.

ഈ സ്പെഷ്യല്‍ ട്രെയിനിന് കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം ടൗണ്‍, തൃശ്ശൂര്‍, പാലക്കാട്, കോയമ്ബത്തൂര്‍, ഈറോഡ്, സേലം, ബംഗാര്‍പേട്ട്, വൈറ്റ്ഫീല്‍ഡ്, കൃഷ്ണരാജപുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.ബാനസ്വാടി- കൊച്ചുവേളി (ദ്വൈവാര) ഹംസഫര്‍ എക്സ്പ്രസ്സിന്റെ പതിവ് സര്‍വ്വീസ് 21 ന് ആരംഭിക്കും.വ്യാഴം, ശനി ദിവസങ്ങളില്‍ വൈകിട്ടു 6.05 ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (നമ്ബര്‍. 16319) പിറ്റേദിവസം രാവിലെ 10.45 ന് ബാനസ്വാടിയിലെത്തും. ഈ ട്രെയിനിന് കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം ടൗണ്‍, തൃശ്ശൂര്‍, പാലക്കാട്, കോയമ്ബത്തൂര്‍, ഈറോഡ്, സേലം, ബംഗാര്‍പേട്ട്, വൈറ്റ്ഫീല്‍ഡ്, കൃഷ്ണരാജപുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

തിരിച്ച് വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ബാനസ്വാടിയില്‍ നിന്ന് വൈകുന്നേരം 7 മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ (നമ്ബര്‍. 16320) ശനി, തിങ്കള്‍ ദിവസങ്ങളില്‍ രാവിലെ 9 മണിക്ക് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെത്തും. ഈ ട്രെയിനിന് കൃഷ്ണരാജപുരം, വൈറ്റ്ഫീല്‍ഡ്, ബംഗാര്‍പേട്ട്, സേലം, ഈറോഡ്, കോയമ്ബത്തൂര്‍, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, ചെങ്ങന്നൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

Top