കൊച്ചുണ്ണി വാഴുക.. കായംകുളം കൊച്ചുണ്ണിയിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ കാണാം

kochunni

കായംകുളം കൊച്ചുണ്ണിയിലെ കൊച്ചുണ്ണി വാഴുക എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. സച്ചിന്‍ രാജ്, അരുണ്‍ ഗോപന്‍, ഉദയ് രാമചന്ദ്രന്‍, കൃഷ്ണലാല്‍ വി എസ്, കൃഷ്ണജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നിവിന്‍ പോളിയാണ് കായംകുളം കൊച്ചുണ്ണിയുടെ വേഷത്തിലെത്തുന്നത്. ഇത്തിക്കര പക്കിയായുള്ള മോഹന്‍ലാലിന്റെ അതിഥി വേഷവും ചിത്രത്തെ ശ്രദ്ധേയമാക്കുന്നുണ്ട്. കേരളത്തില്‍ മാത്രം 351 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

നിവിന്റെ കരിയറിലെ തന്നെ ഏറെ വേറിട്ട വേഷമാണ് കായംകുളം കൊച്ചുണ്ണി. ഇത്തിക്കരപ്പക്കിയായുള്ള മോഹന്‍ലാലിന്റെ വേഷപ്പകര്‍ച്ചയാണ് മറ്റൊരാകര്‍ഷണം. പ്രിയ ആനന്ദാണ് നായിക. സണ്ണിവെയ്ന്‍, സുധീര്‍ കരമന, ബാബു ആന്റണി, മണികണ്ഠന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ആയിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

https://youtu.be/GQmpnNnTzXM

45 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം കേരളം കര്‍ണാടക ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളില്‍ 161 ദിവസമെടുത്താണ് ചിത്രീകരിച്ചത്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയെ ആസ്പദമാക്കി തിരക്കഥയൊരുക്കിയത് ബോബി സഞ്ജയ് ടീമാണ്. സംഗീതം ഗോപീസുന്ദര്‍.

Top