കൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ യുവാക്കളുടെ അതിക്രമം; മൂന്ന് പേര്‍ അറസ്റ്റില്‍

കൊച്ചി: നഗരത്തില്‍ പട്ടാപ്പകല്‍ യുവാക്കളുടെ അതിക്രമം. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മറൈന്‍ ഡ്രൈവിന് സമീപമാണ് സംഭവം. തടയാനെത്തിയ പൊലീസിനു നേരെ യുവാക്കള്‍ കത്തി വീശി. മയക്കു മരുന്ന് ഉപയോഗിച്ച ശേഷമാണ് യുവാക്കളുടെ അതിക്രമമെന്നാണ് പ്രാഥമിക നിഗമനം.

നാല് യുവാക്കള്‍ റോഡില്‍ പരസ്പരം വഴക്കടിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ സുധീറും സംഘവും സ്ഥലത്തെത്തി. ഇവരെ പിടിച്ച് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ പൊലീസിനു നേരെ കത്തി വീശുകയായിരുന്നു.

സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അല്‍ത്താഫ് മുഹമ്മദ്, ബ്രയാന്‍ ആദം, വിശാല്‍ ബോബന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.പൊതു സ്ഥലത്ത് ആക്രമണം നടത്തിയതിനും പൊലീസിന്റെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Top