സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് പോള്‍ അന്തരിച്ചു

കൊച്ചി: പ്രമുഖ വ്യവസായിയും സുഗന്ധവ്യജ്ഞന വ്യവസായ സംരഭമായ സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് വൈസ് ചെയര്‍മാനുമായ ജോര്‍ജ് പോള്‍(70) അന്തരിച്ചു. ഇന്ന് രാവിലെ കൊച്ചി ലേക്ഷോര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഓര്‍ത്തഡോക്‌സ് സഭ അല്‍മായ ട്രസ്റ്റി, കുസാറ്റ് സിന്‍ഡിക്കേറ്റ് മെമ്പര്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി കേരള കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു.

പ്രമുഖ മൂല്യവര്‍ധിത സുഗന്ധവ്യഞ്ജന നിര്‍മാതാക്കളായ സിന്തൈറ്റ് ഇന്‍ഡസ്ട്രീസിന്റെ നിരവധി ഉല്‍ പ്പന്നങ്ങളാണ് വിപണിയുള്ളത്. കിച്ചണ്‍ ട്രഷേഴ്‌സ് കറിമസാല, നെക്കോള്‍, നാറ്റ് എക്‌സ്ട്ര,സ്പ്രിഗ് തുടങ്ങിയ ബ്രാന്‍ഡുകളിലുള്ള ഉല്‍പ്പന്നങ്ങള്‍ സിന്തൈറ്റ് ഗ്രൂപ്പിന്റേതാണ്. മാത്രമല്ല സുഗന്ധവ്യഞ്ജന സത്തുകളുടെ കയറ്റുമതിയില്‍ ഏറ്റവും മുന്‍പന്തിയിലുള്ള സ്ഥാപനവും സിന്തൈറ്റ് ആണ്.

Top