അന്തര്‍വാഹിനി പ്രതിരോധ പരിശീലനം പൂര്‍ത്തിയാക്കി 13 കേഡറ്റുകള്‍

കൊച്ചി: അന്തര്‍വാഹിനി പ്രതിരോധ പരിശീലനം പൂര്‍ത്തിയാക്കി വിദേശ നാവികര്‍. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 13 കേഡറ്റുകളാണ് ദക്ഷിണ നാവികാസ്ഥാനത്ത് പരിശീലനം പൂര്‍ത്തിയാക്കിയത്. 7 മാസം നീണ്ടുനിന്ന പരീശീലനം പൂര്‍ത്തിയാക്കിയതില്‍ 6 പേര്‍ ശ്രീലങ്കയില്‍ നിന്നുള്ള നാവികരാണ്.

അന്തര്‍വാഹിനി പ്രതിരോധത്തില്‍ ഏഴുമാസം നീണ്ട കഠിന പരീശിലനത്തില്‍ ശ്രീലങ്ക, ബംഗ്ലദേശ്, മലേഷ്യ, മ്യാന്മര്‍ , ഇന്തൊനീഷ്യ, മൊറോക്കോ, ടാന്‍സാനിയ തുടങ്ങി ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള 13 നാവികര്‍ പങ്കെടുത്തു.

ദക്ഷിണ നാവികാസ്ഥാനത്തെ ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ സ്‌കൂളിലായിരുന്നു പാസിങ് ഔട്ട് പരേഡ്. പരീശീലത്തിനൊടുവില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി മുന്നിലെത്തിയത് ബംഗ്ലദേശുകാരനായ ലെഫ്റ്റനന്റ് കമാന്‍ഡര്‍ സമി ഉള്‍ഹക്കായിരുന്നു

ആദ്യമായാണ് ഒരു മൊറോക്കന്‍ നാവികന്‍ ഇന്ത്യയിലെത്തി അന്തര്‍വാഹിനി പ്രതിരോധ പരിശീലനം പൂര്‍ത്തിയാക്കുന്നത്. 1976 ല്‍ ടാന്‍സാനിയയില്‍ നിന്നുള്ള ഒരു നാവികനുമായി തുടങ്ങിയതാണ് വിദേശനാവികര്‍ക്കായുള്ള ഇന്ത്യന്‍ നേവിയുടെ അന്തര്‍വാഹിനി പ്രതിരോധ പരിശീലനം.

Top