അഭയക്കേസ്; നാര്‍ക്കോ പരിശോധന നടത്തിയവരെ വിസ്തരിക്കേണ്ട: ഹൈക്കോടതി

കൊച്ചി: അഭയ കേസില്‍ സിബിഐക്ക് തിരിച്ചടി. നാര്‍ക്കോ പരിശോധന നടത്തിയ ഡോക്ടര്‍മാരെ വിസ്തരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. സിസ്റ്റര്‍ അഭയ കേസില്‍ പ്രതികളുടെ നാര്‍ക്കോ പരിശോധന നടത്തിയ ഡോക്ടര്‍മാരായ കൃഷ്ണവേണി, പ്രവീണ്‍ പര്വതപ്പ എന്നിവരെ സാക്ഷികളായി വിസ്തരിക്കാമെന്ന സിബിഐ കോടതി ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.

നാര്‍ക്കോ പരിശോധനയുമായി ബന്ധപ്പെട്ട എട്ട് സാക്ഷികളെയും വിസ്തരിക്കരുതെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് വ്യക്തമാക്കി. ഈ ആവശ്യം തള്ളിയ വിചാരണക്കോടതി വിധിക്കെതിരെ പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.

Top