ഷെയിന്‍ തിരിച്ചെത്തി; അമ്മയുമായി ചര്‍ച്ചകള്‍ ഉടന്‍ ഉണ്ടാവും

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗം തിരിച്ചെത്തി. ഒരാഴ്ചയായി രാജസ്ഥാനിലെ അജ്മീറിലായിരുന്ന നടന്‍ ഷെയ്ന്‍ നിഗം ഇന്നാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്. വന്നശേഷം താരസംഘടന അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവുമായി ഫോണില്‍ സംസാരിച്ചു.

വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഷെയ്ന്‍ അമ്മ ഭാരവാഹികളോട് സമയം ചോദിച്ചിട്ടുണ്ട്. 3 ദിവസത്തിനകം കൂടിക്കാഴ്ച ഉണ്ടാകുമെന്നാണ് അമ്മയുടെ ഭാരവാഹികള്‍ നല്‍കുന്ന സൂചന.

വെയില്‍ , ഖുര്‍ബാനി, ഉല്ലാസം എമ്മീ സിനിമകള്‍ മുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് നിര്‍മ്മാതാക്കളുടെ സംഘടന, ഷെയിനിന് സിനിമയില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയത്.

Top