മുംബൈ അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റില്‍?

കൊച്ചി: മുംബൈ അധോലോക കുറ്റവാളിയായ രവി പൂജാരി അറസ്റ്റിലായെന്നു സൂചന. ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായതെന്നാണ്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്‌.

തുടര്‍ന്ന് ഇന്ത്യയില്‍ എത്തിക്കുന്നതിനായി റോയുടെയും കര്‍ണാടക പൊലീസിന്റെയും ഉദ്യോഗസ്ഥര്‍ സെനഗലില്‍ എത്തി. 2019 ജനുവരി 21നായിരുന്നു രവി പൂജാരി സെനഗലില്‍ പിടിയിലായത്. ഒരു വഞ്ചനാക്കേസിലാണ് അറസ്റ്റിലായത്.

ബുര്‍ക്കിനോ ഫാസോ പാസ്‌പോര്‍ട്ടില്‍ ആന്റണി ഫെര്‍ണാണ്ടസ് എന്ന വ്യാജപ്പേരില്‍ ബാറും ഹോട്ടലും നടത്തിയ രവി പൂജാരിയെ കൈമാറണമെന്ന് ഇന്ത്യ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു കരാര്‍ സെനഗലുമായി നിലവിലില്ലാത്തത് ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് തടസമായി.

എന്നാല്‍, വഞ്ചനാക്കേസില്‍ ജാമ്യം നേടിയ രവി പൂജാരി റോഡുമാര്‍ഗം പശ്ചിമ ആഫ്രിക്കയിലെ മറ്റൊരു രാജ്യത്തേക്ക് രക്ഷപെട്ടെന്നാണ് സ്ഥീരികരിക്കാത്ത റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുന്നത്.

ഇന്ത്യയില്‍ മാത്രം രവി പുജാരിക്കെതിരേ 200 കേസുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടകയില്‍ മാത്രം നൂറിലധികം കേസുകളുണ്ട്. കൊച്ചി കടവന്ത്രയില്‍ നടി ലീന മരിയ പോള്‍ നടത്തുന്ന ബ്യൂട്ടിപാര്‍ലറില്‍ നടന്ന വെടിവയ്പ് കേസിലും ഇയാളെ മുഖ്യപ്രതിയാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Top