പ്ലാസ്റ്റിക് പിടിച്ചെടുത്ത് നശിപ്പിക്കുന്നതിന് സമയപരിധി നിശ്ചയിക്കണം: ഹൈക്കോടതി

കൊച്ചി: പ്ലാസ്റ്റിക്കിനെതിരായ നടപടിയില്‍ നിര്‍ദേശവുമായി ഹൈക്കോടതി. പ്ലാസ്റ്റിക് പിടിച്ചെടുത്ത് നശിപ്പിക്കുന്നതിന് സമയപരിധി നിശ്ചയിക്കണമെന്നും നിരോധനത്തിന് മുമ്പുള്ളവ നശിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണമെന്നും കോടതി അറിയിച്ചു. ക്യാരി ബാഗ് നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. മാത്രമല്ല പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്താനും നിര്‍ദ്ദേശമുണ്ട്.

Top