കൊച്ചിയില്‍ നടുറോഡില്‍ യുവതിയുടെ ശരീരത്തില്‍ യുവാവ് പെട്രോളൊഴിച്ചു

fire

കൊച്ചി : പനമ്പള്ളി നഗറില്‍ യുവതിയുടെ ശരീരത്തില്‍ പെട്രോളൊഴിച്ച് അപായപ്പെടുത്താന്‍ ശ്രമം. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിക്ക് നേരെയാണ് അക്രമമുണ്ടായത്.

സന്ധ്യയോടെ ഇരുചക്ര വാഹനത്തില്‍ മുഖം മറച്ചെത്തിയ ആള്‍ പെണ്‍കുട്ടിയുടെ സമീപത്ത് സംസാരിക്കാനെന്നവണ്ണം നിര്‍ത്തിയ ശേഷം പെട്രോള്‍ ഒഴിക്കുകയായിരുന്നു.

പെണ്‍കുട്ടി നിലവിളിച്ചതോടെ യുവാവ് രക്ഷപ്പെട്ടു. യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Top