പ്രണയത്തില്‍ നിന്ന് പിന്‍മാറാതെ മകള്‍; മാനസികാരോഗ്യകേന്ദ്രത്തിലാക്കി മാതാപിതാക്കള്‍

കൊച്ചി: മകളെ പ്രണയത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മാതാപിതാക്കള്‍ മാനസികാരോഗ്യകേന്ദ്രത്തിലാക്കി. ഹൈക്കോടതി ഇടപെടലിലൂടെ പെണ്‍കുട്ടിയെ മോചിപ്പിച്ചു. ആശുപത്രിയില്‍ പെണ്‍കുട്ടി നേരിട്ടത് കടുത്ത
പീഡനമാണ്.

പൈങ്കുളം എസ്.എച്ച് ആശുപത്രിക്കെതിരെയും കൂത്താട്ടുകുളത്തെ സന്തുല ആശുപത്രിക്കെതിരെയും കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.മാത്രമല്ല കുട്ടിയെ ആശുപത്രിയിലാക്കിയ മാതാപിതാക്കള്‍ക്കെതിരെയും കേസെടുക്കുമെന്ന് കോടതി അറിയിച്ചു.

Top