മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കില്ല, കേസില്‍ ആശങ്കയില്ല: ഇബ്രാഹിംകുഞ്ഞ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തനിക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്.

കേസില്‍ ഒരു തവണ താന്‍ ഹാജരായി മൊഴി നല്‍കിയതാണ്. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കില്ലെന്നും അത്തരമൊരു ജാമ്യം തനിക്ക് വേണ്ടെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. അതേസമയം, ശനിയാഴ്ച രാവിലെ 11 ന് പൂജപ്പുരയിലുള്ള വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഒന്നിന്റെ ഓഫീസിലാണ് ചോദ്യം ചെയ്യുക.

ഇബ്രാഹിം കുഞ്ഞിനെ ചോദ്യംചെയ്യാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞയാഴ്ച അനുമതി നല്‍കിയിരുന്നു. കേസിലെ വിവിധ രേഖകളുടെ പരിശോധന ഇതിനകം തന്നെ വിജിലന്‍സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിജിലന്‍സ് ഡിവൈഎസ്പി ശ്യാം കുമാറാണ് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. അറസ്റ്റ് ഉണ്ടാകുമോ എന്നകാര്യത്തില്‍ പിന്നീട് തീരുമാനിക്കും.

Top