പാലാരിവട്ടം പാലം; ഭാരപരിശോധന ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: പാലാരിവട്ടം പാലത്തില്‍ ഭാരപരിശോധന നടത്തണമെന്ന ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്. ഭാര പരിശോധന നടത്തണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിക്കെതിരെയാണ് സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി നല്‍കിയത്.

മൂന്നു മാസത്തിനകം പാലത്തിന്റെ ഭാരപരിശോധന നടത്തണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. സ്ട്രക്ചറല്‍ എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് പാലത്തില്‍ ഭാരപരിശോധന നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

എന്നാല്‍ പാലത്തിന് സാരമായ ബലക്ഷയമുണ്ടെന്ന് വിദഗ്ദപരിശോധനയില്‍ തെളിഞ്ഞതിനാല്‍ ഈ സാഹചര്യത്തില്‍ ഭാരപരിശോധന വേണ്ടെന്നും നിയമനടപടികള്‍ നീണ്ടുപോയാല്‍ പാലം അറ്റകുറ്റപ്പണി കഴിഞ്ഞ് തുറക്കുന്നത് വൈകുമെന്നുമാണ് സര്‍ക്കാരിന്റെ നിടപാട്.

Top