സഭാതര്‍ക്കം; മധ്യസ്ഥത വഹിക്കാന്‍ മറ്റ് ക്രൈസ്തവ സഭാധ്യക്ഷന്മാര്‍

കൊച്ചി: ഓര്‍ത്തഡോക്‌സ്-യാക്കോബ സഭാതര്‍ക്കത്തില്‍ പരിഹരിക്കാന്‍ കേരളത്തിലെ മറ്റ് ക്രൈസ്തവ സഭാധ്യക്ഷന്മാര്‍. തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് കാണിച്ച് വിവിധ സഭാധ്യക്ഷന്മാര്‍ ചേര്‍ന്ന് കത്ത് ഓര്‍ത്തഡോക്‌സ് യാക്കോബായ സഭകള്‍ക്ക് അയയ്ക്കുകയായിരുന്നു. സിറോ മലബാര്‍ , ലത്തീന്‍ , മാര്‍ത്തോമ്മാ, സിറോ മലങ്കര, സിഎസ്‌ഐ സഭാധ്യക്ഷന്മാരാണ് തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്.

കര്‍ദ്ദിനാള്‍മാരായ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബസേലിയോസ് മാര്‍ ക്ലീമീസ്, ആര്‍ച്ച് ബിഷപ് സൂസെപാക്യം, ജോസഫ് മര്‍ത്തോമാ മെത്രാപ്പോലീത്ത എന്നിവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. മറ്റ് സഭകളുടെ ഈ നീക്കത്തോട് സഹകരിക്കുമെന്ന് യാക്കോബായ സഭ അറിയിച്ചു.

കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം വിട്ട് കിട്ടാനുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ ഇടപെടണം എന്നാശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.

Top