അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയര്‍ന്നു; രൂപയുടെ മൂല്യത്തില്‍ ഇടിവ്‌

കൊച്ചി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയര്‍ന്നതിനെത്തുടര്‍ന്ന് രൂപയുടെ മൂല്യത്തില്‍ ഇടിവ്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ രൂപയുടെ മൂല്യത്തില്‍ ഇടിവ് അനുഭവപ്പെട്ടു.

ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഇടിഞ്ഞ് 71.12ല്‍ എത്തി. തെക്ക് പടിഞ്ഞാറന്‍ ലിബിയയിലെ ചില എണ്ണപ്പാടങ്ങള്‍ അടച്ചുപൂട്ടാന്‍ തുടങ്ങിയതോടെ ക്രൂഡ് ഓയില്‍ വില ഒരു ശതമാനത്തിലധികമാണ് വര്‍ധിച്ചത്.

ഖലീഫ ഹഫ്താറിനോട് വിശ്വസ്തരായ സൈന്യം പൈപ്പ് ലൈന്‍ അടച്ചതോടെയാണ് എണ്ണപ്പാടങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. ഇതോടെ ഉത്പാദനം കുറയുകയായിരുന്നു.

Top