നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഒന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി

gold

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി. 53 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.

സംഭവത്തില്‍മലപ്പുറം, കോഴിക്കോട് സ്വദേശികളെ അറസ്റ്റ് ചെയ്തു.

ഹെയര്‍ ഡ്രയര്‍, ഇലക്ട്രിക് കെറ്റില്‍ എന്നിവയുടെ കേബിളിനുള്ളിലും മെഷറിംഗ് ടേപ്പിന്റെ രൂപത്തിലുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

Top