‘കൊച്ചിന്‍ ശാദി അറ്റ് ചെന്നൈ 03’ ചിത്രത്തിലെ മനോഹരമായ ഗാനം പുറത്തുവിട്ടു

കൊച്ചിന്‍ ശാദി അറ്റ് ചെന്നൈ 03 എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. അമ്മപ്പൂവിന്‍ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗീതിയ വര്‍മ്മനാണ്. സണ്ണി വിശ്വനാഥനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

മഞ്ജിത് ദിവാകര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊച്ചിയില്‍ താമസിക്കുന്ന ലക്ഷ്മിയുടെ മകളാണ് ശാദിക. ഒരു ഇന്റര്‍വ്യൂവിന് വേണ്ടി ചെന്നയിലേക്ക് യാത്ര തിരിക്കുന്ന ശാദികയ്ക്ക് ഉണ്ടാകുന്ന ദുരനുഭവങ്ങളാണ് കഥയുടെ ഇതിവൃത്തം.

വളരെ നാളുകള്‍ക്കു ശേഷം അതിശക്തമായ ഒരു കഥാപാത്രമായ ലക്ഷ്മിയെ അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമയിലേക്ക് ചാര്‍മിള തിരിച്ചു വരികയാണ്. മകള്‍ ശാദികയുടെ വേഷം കന്നഡ താരം അക്ഷത ശ്രീധര്‍ ശാസ്ത്രിയും ഡോ. സെറീന തോമസായി നേഹ സക്സേനയും അമീര്‍ യൂസഫായി തമിഴിലെ നടനും പ്രൊഡ്യൂസറുമായ ആര്‍.കെ. സുരേഷും അഭിനയിക്കുന്നു.

കൂടാതെ വിനോത് കിഷന്‍, സുയോഗ് രാജ്, വിജില്‍ വര്‍ഗീസ്, ആദം ലീ, ശിവാജി ഗുരുവായൂര്‍, സിനോജ് വര്‍ഗീസ്, കിരണ്‍ രാജ്, അബൂബക്കര്‍, അനുശീലന്‍, അശ്വനി, നിയുക്ത, ബേബി പാര്‍വതി തുടങ്ങിയവരും അഭിനേതാക്കളാണ്. എഎഎഐഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ദുല്‍ ലത്തീഫ് വടക്കൂട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top