മുത്തൂറ്റ് ശാഖകള്‍ക്കും ഓഫീസുകള്‍ക്കും പൊലീസ് സംരക്ഷണം:ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: മുത്തൂറ്റ് ജീവനക്കാരെ പിരിച്ച് വിട്ട സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ മുത്തൂറ്റ് ശാഖകള്‍ക്കും റീജണല്‍ ഓഫീസുകള്‍ക്കും പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്.

സ്ഥാപനത്തിനും ജീവനക്കാര്‍ക്കും സുരക്ഷയൊരുക്കേണ്ട ഉത്തരവാദിത്തം പൊലീസിനായിരിക്കും. അതിനാല്‍ കേരളത്തിലെ എല്ലാ മുത്തൂറ്റ് ബ്രാഞ്ച് മാനേജര്‍മാരും അതാത് ശാഖകളില്‍ ജോലി ചെയ്യാന്‍ സന്നദ്ധത അറിയിക്കുന്ന തൊഴിലാളികളുടെ പേര് വിവരങ്ങള്‍ സ്ഥലത്തെ പൊലിസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു.

മുത്തൂറ്റ് മാനേജ്‌മെന്റും തൊഴിലാളികളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി വരുന്ന ചൊവ്വാഴ്ച 3 മണിക്ക് ലേബര്‍ കമ്മീഷണര്‍ മുന്‍പില്‍ നടത്തുന്ന ചര്‍ച്ചയില്‍ മുത്തൂറ്റ് എംഡി പങ്കെടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. മാത്രമല്ല ചര്‍ച്ചകളില്‍ മധ്യസ്ഥം വഹിക്കാനും ഹൈക്കോടതിയുടെ നിരീക്ഷകനായും അഡ്വ.ലിജി വടതിനെയും കോടതി നിയമിച്ചു.

Top