കുമ്പളങ്ങിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മര്‍ദ്ദനം; സിഐടിയു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടു സിഐടിയു തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പളങ്ങിയിലാണ് സംഭവം. തോലാട്ട് ഏജന്‍സീസ് എന്ന സിമന്റ് വ്യാപാര സ്ഥാപനത്തിലെ ഇതര സംസ്ഥാന തൊഴിലാളികളെയാണ് സിഐടിയു യൂണിയനില്‍ പെട്ട തൊഴിലാളികള്‍ മര്‍ദ്ദിച്ചത്.
സംഭവത്തില്‍ ചുമട്ട് തൊഴിലാളികളായ സതീശന്‍,സലീം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

26ന് വൈകുന്നേരം സിമന്റ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് കടയുടമയും സിഐടിയുക്കാരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. സിഐടിയു വിലക്ക് ലംഘിച്ച് അന്യ സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് സിമന്റ് ഇറക്കിച്ചതാണ് പ്രകോപനം ഉണ്ടാവാന്‍ കാരണം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ അസം സ്വദേശികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കടയുടമയായ ലിന്‍ഡണ്‍ ദൃശ്യങ്ങള്‍ അടക്കമുള്ള പരാതി പള്ളുരുത്തി പൊലീസിന് നല്‍കുകയായിരുന്നു.തുടര്‍ന്നാണ് പൊലീസ് രണ്ട് സിഐടിയു പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തത്.

Top