കൊച്ചി മെട്രോ ട്രാക്കില്‍ പൂച്ച കുടുങ്ങി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

കൊച്ചി: കൊച്ചി മെട്രോ ട്രാക്കില്‍ കുടുങ്ങിപ്പോയ പൂച്ചയെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു. വൈറ്റില ജംങ്ഷന് സമീപമാണ് സംഭവം. ദിവസങ്ങളായി മെട്രോ ട്രാക്കില്‍ പില്ലറുകള്‍ക്കിടയില്‍ കുടുങ്ങിയ പൂച്ചയെ ആണ് ഇന്ന് രാവിലെ മെട്രോ അധികൃതരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ചത്.

വലിയ ക്രെയിനുകളും വലകളും എല്ലാം ഒരുക്കിയാണ് ഫയര്‍ഫോഴ്‌സ് പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നത്. പൂച്ചയെ സുരക്ഷിതമായി താഴെ ഇറക്കാന്‍ വല അടക്കം വലിച്ച് കെട്ടിയിട്ടുണ്ട്. വൈറ്റിലയില്‍ നിന്ന് കൊച്ചിയിലേക്ക് പോകുന്ന റോഡില്‍ ഗതാഗതം നിയന്ത്രിച്ചാണ് ഫയര്‍ഫോഴ്‌സ് രക്ഷാ പ്രവര്‍ത്തനം നടക്കുന്നത്.

Top