മരട് ഫ്‌ളാറ്റ് പൊളിക്കല്‍; പദ്ധതി തയ്യാറെന്ന് ഐ.ജി വിജയ് സാഖറെ, സമയക്രമത്തില്‍ മാറ്റം

കൊച്ചി: ജനുവരി പതിനൊന്നിന് കേരളം ഉറ്റ് നോക്കുന്ന മരട് ഫ്‌ളാറ്റ് പൊളിക്കുന്നതിന് വിശദമായ പദ്ധതി തയ്യാറെന്ന് വിജയ് സാഖറെ. ഓരോ ഫ്‌ളാറ്റിന് സമീപവും 500 പൊലീസുകാരെ വിന്യസിക്കുമെന്നും 5 മിനിറ്റ് മുമ്പ് ഗതാഗതം വഴിതിരിച്ച് വിടുമെന്നും സാഖറെ വ്യക്തമാക്കി. മാത്രമല്ല പൊളിക്കുന്നതിന് മുമ്പ് എല്ലാ വീടുകളിലും ആളുകളില്ലെന്ന് ഉറപ്പ് വരുത്തുമെന്നും നിയന്ത്രണത്തിന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിനെയും നിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല മരട് ഫ്‌ളാറ്റ് പൊളിക്കുന്ന സമയക്രമത്തില്‍ നേരിയ മാറ്റം വരുത്തിയിട്ടുണ്ട്. 5 മിനിറ്റ് വ്യത്യസത്തിലാണ് ആദ്യ രണ്ട് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത്. 11-ാം തിയതി രാവിലെ 11ന് എച്ച്ടുഒ ഫ്‌ളാറ്റ് പൊളിക്കും,അതിന് ശേഷം 11:05 നാണ് ആല്‍ഫാ ഫ്‌ളാറ്റ് പൊളിക്കുന്നത്. നേരത്തെ അര മണിക്കൂര്‍ വ്യത്യാസത്തില്‍ പൊളിക്കാനായിരുന്നു നീക്കം.

Top