‘കാത്ത് രക്ഷിക്കണേ സ്‌പൈഡര്‍മാനേ’; പ്രാര്‍ത്ഥനയുമായി കുട്ടി വരച്ച ചിത്രം വൈറല്‍

കൊച്ചി: മരട് ഫ്‌ളാറ്റ് പൊളിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ഒരു കുഞ്ഞ് വരച്ച ചിത്രം കൗതുകമാകുന്നു. ഏഴുവയസുകാരന്‍ കാര്‍ത്തിക്കാണ് തന്റെ വീടിന് മുമ്പില്‍ ഫ്‌ളാറ്റ് പൊളിക്കുമ്പോള്‍ കേടുപാടുകളില്ലാതെ തന്റെ വീടിനെ കാത്ത് രക്ഷിക്കണേ സ്‌പൈഡര്‍മാനേ എന്ന പ്രാര്‍ത്ഥനയോടെ സ്‌പൈഡര്‍മാന്റെ ചിത്രം വരച്ച് ഭിത്തിയില്‍ ഒട്ടിച്ചിരിക്കുന്നത്.

ഇന്നലെയാണ് കാര്‍ത്തികിന്റെ കുടുംബം ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷിതമായ മറ്റൊരിടത്തേക്ക് താമസം മാറിയത്.

ആശങ്കയെ തുടര്‍ന്ന് എട്ടോളം കുടുംബങ്ങളാണ് ആല്‍ഫാ സെറീന്റെ പരിസരത്ത് നിന്നും മാറിയത്. കൂടുതല്‍ പേര്‍ അടുത്ത ദിവസങ്ങളില്‍ താമസം ഒഴിയും. തിരിച്ചു വരുമ്പോള്‍ വീട് ഇവിടെ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് വീടുമാറുന്ന എല്ലാ താമസക്കാരും.

ജനുവരി 11 ന് എച്ച്ടുഒ ഫ്‌ളാറ്റ് പൊളിച്ചതിന് ശേഷമാകും ആല്‍ഫാ സെറീന്‍ പൊളിക്കുകയെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

Top