മരട് ഫ്‌ളാറ്റ് പൊളിക്കല്‍; രാവിലെ എട്ടുമുതല്‍ വൈകിട്ട് നാലുവരെ നിരോധനാജ്ഞ

കൊച്ചി: മരടില്‍ ഫ്‌ളാറ്റ് പൊളിക്കുന്ന പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാക്കറെ. രാവിലെ എട്ടുമുതല്‍ വൈകിട്ട് നാലുവരെയായിരിക്കും നിരോധനാജ്ഞയെന്ന് കമ്മീഷണര്‍ അറിയിച്ചു.

കരയിലും കായലിലും വായുവിലും പൊലീസ് നിരീക്ഷണമുണ്ടാകുമെന്നും ഫ്‌ളാറ്റുകളുടെ 200മീറ്റര്‍ ചുറ്റളവില്‍ ഡ്രോണും ബോട്ടുകളും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുരക്ഷാക്രമീകരണങ്ങള്‍ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും ദേശീയപാതയില്‍ സ്‌ഫോടനത്തിന് അഞ്ചുമിനിറ്റ് മുന്‍പ് ഗതാഗതം തടയുമെന്നും അവലോകന യോഗത്തിനുശേഷം കമ്മീഷണര്‍ പറഞ്ഞു.

Top