സാക്ഷി വിസ്താരത്തിനായി മഞ്ജു വാര്യര്‍ ഇന്ന് കോടതിയില്‍ ഹാജരായേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി മഞ്ജു വാര്യര്‍ ഇന്ന് കോടതിയില്‍ ഹാജരായേക്കും. മാത്രമല്ല നിര്‍ണായക സാക്ഷികളായ സിദ്ദിഖും, ബിന്ദു പണിക്കരും ഇന്ന് കോടതിയില്‍ ഹാജരായേക്കുമെന്നാണ് അറിയുന്നത്.

വരും ദിവസങ്ങളില്‍ ഗീതു മോഹന്‍ ദാസ്, സംയുക്തവര്‍മ, ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവരും സാക്ഷി വിസ്താരത്തിനായെത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.

കേസില്‍ നിര്‍ണായക സാക്ഷിയായ അഭിഭാഷകനെയും മുഖ്യപ്രതിയായ സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി കുറ്റകൃത്യത്തിനുശേഷം താമസിച്ച കോയമ്പത്തൂരിലെ വീടിന് സമീപത്തെ നാലുപേരെയും കോടതി കഴിഞ്ഞ ആഴ്ച വിസ്തരിച്ചിരുന്നു. ഇവര്‍ പ്രതിയെ തിരിച്ചറിയുകയും ചെയ്തിരുന്നു.

മാത്രമല്ല സുനിയുടെ കൂട്ടുപ്രതി മണികണ്ഠന്‍ മൊബൈല്‍ ഫോണ്‍ വാങ്ങിയ കടക്കാരന്‍, സ്വര്‍ണമാല പണയപ്പെടുത്തിയ ധനകാര്യ സ്ഥാപനത്തിന്റെ ഉടമ എന്നിവരും പ്രതിയെ തിരിച്ചറിഞ്ഞു.

Top