ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക്‌ ഭക്ഷ്യ വിഭവങ്ങളെത്തിച്ച് മഞ്ജു; അവര്‍ മനുഷ്യപ്പറ്റുള്ള സ്ത്രീയെന്ന് രഞ്ജു

കൊച്ചി: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സഹചര്യത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഈ സമയത്ത് ദുരിതമനുഭവിക്കുന്നവര്‍ക്കായി നാനാ ഭാഗത്തുനിന്നും സഹായങ്ങള്‍ ഒരുപാട് ചെയ്യുന്നുണ്ട്. സിനിമ മേഖലയില്‍ നിന്ന് പോലും നിരവധിപേരാണ് ധനസഹായം നല്‍കുന്നത്. ഇപ്പോഴിതാ ട്രാന്‍സ്‌ജെന്റേഴ്‌സിന് സഹായവുമായി നടി മഞ്ജുവാര്യര്‍.

കഴിഞ്ഞ ദിവസം താരംനടന്‍ മോഹന്‍ലാലിനൊപ്പം അഞ്ച് ലക്ഷം രൂപ ഫെഫ്കയിലേക്ക് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് താരത്തിന്റെ ഈ സാമൂഹ്യ സേവനം.

50 പേര്‍ക്കുള്ള ഭക്ഷണ സാധനങ്ങളുടെ 700 രൂപയുടെ കിറ്റിനുള്ള പണമായ 35,000 രൂപയാണ് മഞ്ജു നല്‍കിയിരിക്കുന്നത്.സൂര്യ ഇഷാനാണ് യൂട്യൂബിലൂടെ ഇക്കാര്യം ഏവരെയും അറിയിച്ചത്. തങ്ങളും മനുഷ്യരാണെന്ന് തിരിച്ചറിഞ്ഞ് മനുഷ്യത്വപരമായി പെരുമാറുന്ന ഒരാളെക്കുറിച്ച് പറയാനാണ് ഈ വീഡിയോ എന്ന് പറഞ്ഞുകൊണ്ടാണ് സൂര്യ വീഡിയോ ആരംഭിക്കുന്നത്. അരിയും മറ്റ് സാധനങ്ങളും അടങ്ങിയ കിറ്റാണ് ഓരോരുത്തര്‍ക്കും നല്‍കിയത്.

ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നയാളാണ് മഞ്ജുവെന്നും സംസ്ഥാന സര്‍ക്കാരും തങ്ങളെ സഹായിക്കുന്നുണ്ടെന്നും സൂര്യ പറഞ്ഞു. മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‌സ്‌ജെന്ററുമായ രഞ്ജു രഞ്ജിമാറാണ് ട്രാന്‌സ്‌ജെന്റേഴ്‌സിന്റെ അവസ്ഥയെക്കുറിച്ച് മഞ്ജുവിനോട് പറഞ്ഞത്.മനുഷ്യപ്പെറ്റുള്ള സ്ത്രീയാണ് മഞ്ജുവെന്ന് രഞ്ജി രഞ്ജിമാര്‍പറഞ്ഞു.

Top