വാണിജ്യ എല്‍പിജി സിലണ്ടറുകളുടെ വിലയില്‍ വര്‍ധനവ്

കൊച്ചി: വാണിജ്യ എല്‍പിജി സിലണ്ടറുകളുടെ വിലയില്‍ വര്‍ധനവ്. 19 കിലോഗ്രാം സിലിണ്ടറിന് 217 രൂപയും അഞ്ചു കിലോയുടെ സിലിണ്ടറിന് 93 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ 19 കിലോ സിലിണ്ടറിന്റെ വില 1,458 രൂപയിലും അഞ്ചു കിലോ സിലണ്ടറിന്റെ വില 421.50 രൂപയിലുമെത്തി.

എന്നാല്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലണ്ടര്‍ വിലയില്‍ മാറ്റമില്ല. 704.5 രൂപ തന്നെയാണ് ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില.

Top