കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണയുടെ ഭാഗമായി പ്രധാന സാക്ഷിയായ നടി രമ്യാ നമ്പീശനെ കോടതി ഇന്ന് വിസ്തരിച്ചു. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലം പ്രോസിക്യൂഷന് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചേക്കും.
ഇന്നലെ ചലച്ചിത്ര താരം ലാലിന്റേയും കുടുംബത്തിന്റെയും വിസ്താരം പൂര്‍ത്തിയാക്കിയിരുന്നു. 136 സാക്ഷികളെയാണ് ഏപ്രില്‍ 7 വരെയുള്ള കാലയളവില്‍ കോടതി വിസ്തരിക്കുക. ഇരയായ നടിയുടെ സാക്ഷി വിസ്താരം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
എന്നാല്‍ പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രത്യേക വിചാരണ വേണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വിധി പറഞ്ഞതിന് ശേഷം മാത്രമേ നടിയുടെ ക്രോസ് വിസ്താരം നടത്തൂ.