കൂടത്തായി സീരിയലിന്റെ സംപ്രേക്ഷണം രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: കൂടത്തായി കൊലപാതക പരമ്പര ആസ്പദമാക്കി സ്വകാര്യ ചാനല്‍ സംപ്രേക്ഷണം ചെയ്ത സീരിയലിന്റെ സംപ്രേക്ഷണം രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്ത് കേരള ഹൈക്കോടതി. കേസിലെ സാക്ഷികളിലൊരാളായ മുഹമ്മദ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കൊലപാതക പരമ്പരയിലെ മൂന്ന് കേസുകളില്‍ ഇനിയും അന്വേഷണം പൂര്‍ത്തിയാക്കാനുണ്ടെന്നും ഈ സാഹചര്യത്തിൽ സീരിയില്‍ സംപ്രേക്ഷണം ചെയ്യുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

സീരിയലിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചിരിക്കുന്നവരോ ആയി യാതൊരു ബന്ധവുമില്ലെന്ന് സീരിയലില്‍ അറിയിപ്പായി പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ സംഭവങ്ങള്‍ അടിസ്ഥാനമാക്കി സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നതെന്നും ഇത് തങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ഹര്‍ജിയില്‍ വ്യക്തമാക്കി.

Top