പണം തട്ടാന്‍ ശ്രമം; നടി ലീന മരിയ പോളിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

കൊച്ചി: നടി ലീന മരിയ പോളിനെതിരെ സിബിഐയുടെ ലുക്ക്ഔട്ട് നോട്ടീസ്. ഹൈദരാബാദ് വ്യവസായി സാംബശിവ റാവുവില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് നടപടി. കേസില്‍ ചോദ്യംചെയ്യലിനു ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടും നടി എത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് വിട്ടത്.

സിബിഐ കേസില്‍ പ്രതിയായ സാംബശിവ റാവുവിനെ, കേസില്‍ നിന്നൊഴിവാക്കാമെന്നു വാഗ്ദാനം ചെയ്ത് സിബിഐ ഓഫീസര്‍മാരെന്ന വ്യാജേന സമീപിച്ചു കോടികള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി സിബിഐയുടെ ഡല്‍ഹി ഓഫീസ് നമ്പര്‍ പ്രതികള്‍ ഉപയോഗിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

കേസില്‍ ലീനയുടെ ജീവനക്കാരന്‍ അര്‍ച്ചിതും പ്രതിയാണ്. കേസുമായി ബന്ധപ്പെട്ട് ലീനയുടെ കൊച്ചിയിലെയും ചെന്നൈയിലെയും ബ്യൂട്ടി പാര്‍ലറിലും വീട്ടിലും സിബിഐ സംഘം റെയ്ഡ് നടത്തിയിരുന്നു. ലീന ഒളിവിലാണെന്നാണു സൂചന.

Top