വിചാരണ ദൃശ്യങ്ങള്‍ പകര്‍ത്തി; അഞ്ചാം പ്രതി സലീമിന്റെ ഫോണ്‍ പിടിച്ചെടുത്ത് പൊലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്ന സാഹചര്യത്തില്‍ കോടതി മുറിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പ്രതി സലീം മൊബൈല്‍ ഫോണില്‍ പകര്‍ത്തി. കേസിലെ അഞ്ചാം പ്രതിയാണ് സലീം.

ദിലീപ് അടക്കമുള്ള പ്രതികള്‍ കോടതി മുറിയില്‍ നില്‍ക്കുന്ന ദൃശ്യമാണ് പ്രതി മൊബൈലില്‍ പകര്‍ത്തിയത്. പ്രതി ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ വിവരം പ്രോസിക്യൂഷനാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പ്രതിയില്‍ നിന്നും പൊലീസ് ഫോണ്‍ പിടിച്ചെടുക്കുകയായിരുന്നു.

Top