നോര്‍ത്ത് ഈസറ്റുമായുള്ള കളിയില്‍ സമനിലയില്‍ ഒതുങ്ങി ബ്ലാസ്റ്റേഴ്‌സ്‌

കൊച്ചി: ഇന്നത്തെ ഐഎസ്എല്‍ നോര്‍ത്ത് ഈസ്റ്റ് കേരള ബ്ലാസ്റ്റേഴ്‌സ് കളി സമനിലയില്‍ ഒതുങ്ങി. ആരാധകര്‍ക്ക് ബ്ലാസ്റ്റേഴ്‌സ് തോറ്റില്ലെന്ന് മാത്രം ആശ്വസിക്കാം. ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ചാം സമനിലയാണിത്.

ആദ്യപകുതിയില്‍ മുന്നിലെത്തിയ ശേഷമായിരുന്നു രണ്ടാം പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയത്. രണ്ട് ഗോളുകളും പെനല്‍റ്റിയില്‍ നിന്നാണ് പിറന്നത്. 41ആം മിനുറ്റിലാണ് ഒഗ്‌ബെച്ചയെ നോര്‍ത്ത് ഈസ്റ്റ് ഗോളി സുബാഷിഷ് വീഴ്ത്തിയതിന് കേരള ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി പെനല്‍റ്റി വിധിക്കുന്നത്. പെനല്‍റ്റിയെടുത്ത ഒഗ്ബച്ചെ അടിച്ചഭാഗത്തേക്ക് ഗോളി ചാടിയെങ്കിലും പന്ത് തടുക്കാനായില്ല.

അമ്പതാം മിനുറ്റിലായിരുന്നു സമനിലഗോള്‍. അസമാവോ ഗ്യാനാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനില നേടാന്‍ സഹായിച്ചത്. ഇതോടെ പത്ത് കളികളില്‍ നിന്നും അഞ്ച് സമനിലയും നാല് തോല്‍വിയും ഒരു ജയവുമായി എട്ട് പോയിന്റോടെ ഒമ്പതാം സ്ഥാനത്ത് തുടരുകയാണ് ബ്ലാസ്റ്റേഴ്‌സ്.

Top