കേരള ബാങ്ക് രൂപീകരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി

കൊച്ചി: കേരള ബാങ്ക് രൂപീകരിക്കാന്‍ അനുമതി നല്‍കി ഹൈകോടതി. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭാരവാഹികളും ചില സഹകരണ ബാങ്കുകളും നല്‍കിയ 21 ഹര്‍ജികള്‍ തള്ളിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റെ ഈ ഉത്തരവ്.

ബാങ്ക് രൂപീകരിക്കാന്‍ റിസര്‍വ്വ് ബാങ്ക് നല്‍കിയ അനുമതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പ്രത്യേക അപേക്ഷയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇനി ബാങ്ക് ലയനം അംഗീകരിച്ച് സര്‍ക്കാരിന് വിജ്ഞാപനം ചെയ്യാം.

Top