കാളിദാസിന്റെ പുതിയ ചിത്രത്തിനു തുടക്കം; പൂജ കഴിഞ്ഞു, നായിക മിയ

കാളിദാസ് ജയറാമിനെ നായകനാക്കി നവാഗതനായ വിനില്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നു.

മിയ ജോര്‍ജ്, പുതുമുഖം റിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ശ്രീജിത്ത് കെ.എസ്, ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് വിനില്‍ തന്നെയാണ്.

സംഭാഷണം വിന്‍സെന്റ് വടക്കനും സംഗീതം നിര്‍വ്വഹിക്കുന്നത് ഗിബ്രാനുമാണ്.

Top