ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പുതിയ ചെയര്‍മാനായി പി.ആര്‍ രവി മോഹന്‍

കൊച്ചി: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പുതിയ ചെയര്‍മാനായി പി.ആര്‍ രവി മോഹന്‍ നിയമിതനായി. ചെയര്‍മാനായിരുന്ന ആര്‍ പ്രഭ കാലാവധി പൂര്‍ത്തിയാക്കിയ ഒഴിവിലേക്കാണ് നിയമനം.

1984ല്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് രവി മോഹന്‍ ഔദ്യോഗിക ജീവതം ആരംഭിച്ചത്. പിന്നീട് ബാങ്കിന്റെ ബാങ്കിങ് ഓപറേഷന്‍സ് വകുപ്പില്‍ ചീഫ് ജനറല്‍ മാനേജരായും സേവനം ചെയ്തിട്ടുണ്ട്.

ഏറ്റവുമൊടുവില്‍ സബ് സഹാറന്‍ ആഫ്രിക്കയിലെ 13 രാജ്യങ്ങളിലെ ബാങ്കിങ് മേഖലയ്ക്ക് വേണ്ട സാങ്കേതിക സഹായം നല്‍കി വരികയായിരുന്നു.

Top