പൗരത്വ നിയമം;കാസര്‍കോട് ജില്ലാപഞ്ചായത്തിന്റെ പ്രമേയത്തിന് സ്റ്റേ

കൊച്ചി: പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രമേയം അവതരിപ്പാക്കാനുള്ള കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ നീക്കം ഹൈക്കോടതി സ്‌റ്റേ ചെയ്തു.

പ്രമേയാവതരണം ഹൈക്കോടതി മൂന്ന് ആഴ്ചത്തേക്കാണ് സ്റ്റേ ചെയ്തിരിക്കുന്നത്. ബി.ജെ.പി കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്തിന്റെ ഹര്‍ജിയിലാണ് നടപടി. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തെ സംബന്ധിച്ച് പ്രമേയം പാസാക്കാന്‍ പഞ്ചായത്തിന് അനുമതിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

രാഷ്‌ട്രപതി ഒപ്പിട്ട് അംഗീകരിച്ച നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ ജില്ലാ പഞ്ചായത്തിന് അധികാരമില്ലെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നുമായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

Top